മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ അജ്ഞാതൻ ഓക്സിജൻ വിതരണ വാൽവ് ഓഫാക്കിയതിനെ തുടർന്ന് രണ്ട് കൊവിഡ് ബാധിതർ മരിച്ചു. ബീഡ് ജില്ലയിലെ സിവിൽ ആശുപത്രിയിലെ ഏഴാം വാർഡിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
അജ്ഞാതന്‍ ഓക്സിജൻ വാൽവ് ഓഫാക്കി ; രണ്ട് മരണം
ഓക്സിജൻ വിതരണ വാൽവ് ഓഫാക്കിയതിനെ തുടര്‍ന്ന് രണ്ട് കൊവിഡ് ബാധിതർ മരിച്ചു.
1
എന്നാൽ, ഓക്സിജന്റെ സഹായത്തിൽ ഒരു രോഗി മാത്രമാണ് ചികിത്സയിലുണ്ടായിരുന്നതെന്നും മറ്റേയാളുടെ നില ഗുരുതരമായതിനെ തുടർന്ന് മരിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.
35 ഉം 55 ഉം പ്രായമുള്ളവരാണ് മരിച്ചത്. അതേസമയം വാൽവ് ഓഫാക്കിയതിനെ തുടർന്ന് രണ്ടുപേരും ഓക്സിജൻ ലഭിക്കാതെ മരിച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു