ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ആശങ്കയുയര്‍ത്തി ഡല്‍ഹിയിലെ രോഗികളുടെ കണക്കുകള്‍. 19,486 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 19.69 ശതമാനമായി കുതിച്ചുയര്‍ന്നു. 141 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1.47 ഡല്‍ഹിയിലെ കൊവിഡ് മരണ നിരക്ക്. 12,649 രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 7,30,825 കൊവിഡ് ബാധിതരാണ് ഡല്‍ഹിയില്‍ രോഗമുക്തി നേടിയത്. 90.94 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഡല്‍ഹിയില്‍ അതിരൂക്ഷ കൊവിഡ് വ്യാപനം; 19,486 പുതിയ രോഗികള്‍ - ഇന്നത്തെ കൊവിഡ് കണക്ക്
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 19.69 ശതമാനമായി കുതിച്ചുയര്‍ന്നു.
ഡല്‍ഹിയില്‍ അതിരൂക്ഷ കൊവിഡ് വ്യാപനം; 19,486 പുതിയ രോഗികള്‍
99,000 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതില്‍ 64,939 എണ്ണം ആര്‍ടിപിസിആറും, 34,018 എണ്ണം ആന്‍റിജൻ ടെസ്റ്റുമാണ്. ഇതുവരെ ആകെ 1,60,43,160 സാമ്പിളുകളാണ് ഡല്‍ഹിയില്‍ പരിശോധിച്ചത്. അതേസമയം ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യു തുടരുകയാണ്. നേരത്തെ പ്രഖ്യാപിച്ച നൈറ്റ് കര്‍ഫ്യൂവും തുടരുന്നുണ്ട്. രാത്രി 10 മുതല്‍ രാവിലെ 5 വരെ ജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഈ നിയന്ത്രണം ഏപ്രില്‍ 30 വരെ തുടരും.