കേരളം

kerala

ETV Bharat / bharat

പത്തൊന്‍പതുകാരിയെ ക്രൂരമായി മർദിച്ച് പിതാവും സഹോദരങ്ങളും - പത്തൊമ്പതുകാരിക്ക് ക്രൂരമർദനം; ചർച്ചവിഷയമായി വീഡിയോ

മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിലാണ് സംഭവം

19-year-old girl hung from tree and beaten up by family  bhopal  girl beaten up by famuily members  video went viral  പത്തൊമ്പതുകാരിക്ക് ക്രൂരമർദനം; ചർച്ചവിഷയമായി വീഡിയോ  മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ല
പത്തൊമ്പതുകാരിക്ക് ക്രൂരമർദനം; ചർച്ചവിഷയമായി വീഡിയോ

By

Published : Jul 3, 2021, 2:22 PM IST

ഭോപ്പാൽ: മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ നടന്ന ഒരു ക്രൂരമായ സംഭവമാണ് സമൂഹ് മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. 19 കാരിയായ യുവതിയെ പിതാവും സഹോദരങ്ങളും ക്രൂരമായി മർദിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തടി ലാത്തികൾ ഉപയോഗിച്ചാണ് യുവതിയെ നിഷ്കരുണം മർദ്ദിക്കുന്നത്. പെൺകുട്ടി കഠിനമായ വേദനയിൽ കരയുമ്പോൾ മറ്റുള്ളവർ ചിരിക്കുന്നതും വീഡിയോയിലുണ്ട്.

പത്തൊമ്പതുകാരിക്ക് ക്രൂരമർദനം; ചർച്ചവിഷയമായി വീഡിയോ

Also read:15 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ അമീർ ഖാനും കിരൺ റാവുവും വേർപിരിയുന്നു

അടുത്തിടെ വിവാഹിതയായ പെൺകുട്ടി ഭർത്താവിന്‍റെ വീട് വിട്ട് അമ്മാവന്‍റെ വീട്ടിൽ താമസിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത് . ഇതാണ് പെൺകുട്ടിയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. പെൺകുട്ടിയെ അമ്മാവന്‍റെ വീട്ടിൽ നിന്ന് വലിച്ചിഴയ്ക്കുകയും കഠിനമായി മർദിക്കുകയും ചെയ്തു.

സംഭവം ചർച്ചയായതിനെത്തുടർന്ന് പെൺകുട്ടിയുടെ പിതാവ് കെൽസിങ്, സഹോദരൻ കരം, കുടുംബാംഗങ്ങളായ ദിനേശ്, ഉദ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details