ഷിംല:മണ്ണിടിച്ചിലടക്കമുള്ള പ്രകൃതി ദുരന്തങ്ങളെതുടർന്ന് ജൂൺ 13 മുതൽ ഹിമാചൽ പ്രദേശിൽ 187 ഓളം പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്‌തതായി ദുരന്തനിവാരണ അതോറിറ്റി. ഞായറാഴ്‌ച വരെ സംസ്ഥാനത്ത് 401 കോടി രൂപയുടെ നഷ്‌ടമുണ്ടായതായും ഉദ്യോഗസ്ഥർ അറിയിച്ചു. 2021 ജൂൺ 13 മുതൽ 381 മൃഗങ്ങളും ചത്തിട്ടുണ്ട്.
ബട്‌സേരി, ചിത്‌കുൽ മേഖല ഉൾപ്പെടെ സംസ്ഥാനത്തെ 28 റോഡുകൾ അടച്ചിട്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. റോഡുകളിലേക്ക് തുടർച്ചയായി മണ്ണും കല്ലുകളും പതിക്കുന്നതിനാൽ റോഡുകളിലെ പണികൾ തീർക്കാൻ കഴിയുന്നില്ലെന്ന് കിന്നൗർ ജില്ല ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.
റോഡുകൾ അടച്ചതിനെ തുടർന്ന് 90ഓളം വിനോദസഞ്ചാരികള്‍ കിന്നൗർ ജില്ലയിലെ ചിത്കുൽ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.