കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ വാഹനാപകടത്തിൽ 18 മരണം. ഫുൽബാരി മേഖലയിൽ ശനിയാഴ്‌ച രാത്രി വാനും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ച് പേർ ശക്തിനഗർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്‌ച രാത്രി നോർത്ത് 24 പർഗാനാസിലെ ബാഗ്‌ദയിൽ നിന്ന് മൃതദേഹം സംസ്‌കരിക്കുന്നതിനായി നബാദീപ് ശ്‌മശാനത്തിലേക്ക് വാനിൽ പോകവെയാണ് അപകടം. നാദിയയിലെ ഫുൽബാരി ഏരിയയിൽ വെച്ച് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കല്ലുകൾ നിറച്ച ലോറിയിലേക്ക് വാൻ ഇടിച്ച് കയറുകയായിരുന്നു.