ഹൈദരാബാദ്: രണ്ട് ബള്‍ബുകളും ഒരു ഫാനും മാത്രം ഉപയോഗിച്ചാല്‍ 20 ദിവസത്തേക്ക് എത്ര രൂപ വൈദ്യുതി ബില്‍ നല്‍കണം. കൂടിപ്പോയാല്‍ നൂറോ ഇരുന്നൂറോ എന്ന് കരുതിയില്‍ തെറ്റി. തെലങ്കാനയില്‍ നല്‍ഗൊണ്ട ജില്ലയിലെ രണ്ടു വീടുകള്‍ക്ക് വന്നത് ഒരു ലക്ഷം രൂപയ്ക്ക് അടുത്ത ബില്ല്.
ഒരു ഫാനും രണ്ട് ബള്‍ബും 20 ദിവസം ഉപയോഗിച്ചാല്‍ ഒരു ലക്ഷത്തോളം രൂപയുടെ കറണ്ട് ബില്ല്! - 2022 ജൂലൈ
തെലങ്കാനയിലെ ഒരു ഗ്രാമത്തിലെ 2022 ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 05 വരെയുള്ള ബില്ലാണ് ഞെട്ടിപ്പിച്ചത്. ഒരു വീട്ടില്‍ വന്നത് 87,338 രൂപ! മറ്റൊരു വീട്ടില്‍ 88,368 രൂപ.
ജില്ലയിലെ ചിന്താപ്പള്ളി പ്രദേശത്താണ് രാജ്യത്തെ തന്നെ ഷോക്കടിപ്പിച്ച അപൂര്‍വ ബില്ല് നല്‍കി വൈദ്യുതി ബോര്‍ഡ് 'മാതൃകയായത്.' നല്ലവെല്ലി സ്വദേശിയായ പുല്ലയ്യയുടെ വീട്ടില്‍ വന്നത് 87,338 രൂപ. അയല്‍ക്കാരന്‍ നിരഞ്ജന്‍റെ വീട്ടിലേക്ക് 88,368 രൂപയുടെ ബില്ലും. ഒരു ദിവസത്തെ അന്നം എങ്ങനെ സംഘടിപ്പിക്കുമെന്ന് ആലോചിച്ച് ജീവിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഇരുവരും. ദലിത് കുടുംബത്തില്‍ പെട്ടവരാണ് ഇവരുടെ കുടുംബം. സംസ്ഥാനത്ത് ദലിതര്‍ക്ക് വൈദ്യുതി സൗജന്യമായതിനാല്‍ വര്‍ഷങ്ങളായി മീറ്റര്‍ റീഡിങ് എടുക്കാറില്ലെന്നാണ് പുല്ലയ്യയുടെ മകൻ സെയ്ദുലു പറയുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 05 വരെയുള്ള ബില്ലാണ് ബോര്‍ഡ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. വിഷയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ വ്യക്തമായ മറുപടിയുണ്ടായില്ലെന്നും സെയ്‌ദുലു ആരോപിക്കുന്നു.
എന്നാല്‍ മീറ്റര്‍ റീഡിങ് എടുക്കാൻ ഏല്‍പ്പിച്ച ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതാണെന്നും മാസങ്ങളായി ഇവര്‍ റീഡിങ് എടുക്കാറില്ലെന്നുമാണ് വൈദ്യുതി ബോര്‍ഡിന്‍റെ അസിസ്റ്റന്‍റ് എഞ്ചിനിയര്‍ ശ്രീകാന്ത് ഇടിവി ഭാരതിനോട് പറഞ്ഞത്.