ദിസ്‌പൂർ: ആകെ 90 സമ്മതിദായകരുള്ള ബൂത്തില്‍ രേഖപ്പെടുത്തിയത് 171 വോട്ടുകള്‍. അസമിലെ ദിമാ ഹസാവോ ജില്ലയിലാണ് സംഭവം. ഏപ്രിൽ ഒന്നിന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഹഫ്‌ലോങ് നിയോജക മണ്ഡലത്തിലെ 107 (എ) ഖോത്‌ലിർ എൽപി സ്‌കൂളിലെ ബൂത്തിലാണ് വ്യാപകമായി കള്ളവോട്ട് നടന്നത്. ക്രമക്കേട് പുറത്തായതോടെ ബൂത്തിന്‍റെ ചുമതല ഉണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു.
അകെ വോട്ടുകൾ 90, രേഖപ്പെടുത്തിയത് 171
ഏപ്രിൽ ഒന്നിന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഹഫ്‌ലോങ് നിയോജക മണ്ഡലത്തിലെ 107 (എ) ഖോത്‌ലിർ എൽപി സ്‌കൂളിലെ ബൂത്തിലാണ് വ്യാപകമായി കള്ളവോട്ട് നടന്നത്.
അകെ വോട്ടുകൾ 90, രേഖപ്പെടുത്തിയത് 171
ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ ശുപാർശ ചെയ്‌തിട്ടുണ്ട്. പക്ഷേ റീപോളിങിനുള്ള ഉത്തരവ് ഇതുവരെ അധികൃതർ പുറപ്പെടുവിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വോട്ടർ പട്ടികയ്‌ക്ക് വിരുദ്ധമായി ഗ്രാമ മുഖ്യൻ തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് ബൂത്തിൽ പോളിങ് നടന്നത്. ഇതാണ് വോട്ടിങ് ഉയരാൻ കാരണമെന്നും ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.