ന്യൂഡൽഹി: 2016 മുതൽ 2020 വരെയുള്ള കാലയളവിൽ കോണ്‍ഗ്രസിൽ നിന്ന് മറ്റു പാർട്ടികളിലേക്ക് ചേക്കേറിയത് 170 എംഎൽഎമാർ. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്( എഡിആർ) ആണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. ബിജെപിയുടെ 18 എംഎൽഎമാർ മാത്രമാണ് പാർട്ടി വിട്ടത്.
2016 മുതൽ കോണ്‍ഗ്രസിൽ നിന്ന് കൊഴിഞ്ഞുപോയത് 170 എംഎൽഎമാർ: എഡിആർ - എഡിആർ
പാർട്ടിമാറിയ 405 എംൽഎമാരിൽ 182 പേരും എത്തിയത് ബിജെപിയിൽ
2016 മുതൽ കോണ്‍ഗ്രസിൽ നിന്ന് കൊഴിഞ്ഞുപോയത് 170 എംഎൽഎമാർ: എഡിആർ
ഇതേ കാലയളവിൽ തെരഞ്ഞെടുപ്പിന് മുമ്പായി പാർട്ടിമാറിയ 405 എംൽഎമാരിൽ 182 പേരും ബിജെപിയിലാണ് എത്തിയത്. 38 പേർ കോണ്‍ഗ്രസിലും 25 പേർ ടിആർഎസിലും എത്തി. പാർട്ടി മാറിയ 16 രാജ്യസഭാ എംപിമാരിൽ 10 പേരും ബിജെപിയിൽ ചേർന്നപ്പോൾ 2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പാർട്ടി മാറിയ 12 ലോക്‌സഭാ എംപിമാരിൽ അഞ്ചുപേരും കോൺഗ്രസിലാണ് എത്തിയത്. ഐഐഎം അഹമ്മദാബാദിലെ ഒരുകൂട്ടം അധ്യാപകർ 1999ൽ രൂപീകരിച്ച സംഘടനയാണ് പഠനം നടത്തിയ എഡിആർ.