തമിഴ്‌നാട്:തഞ്ചാവൂരില്‍ 17 വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 12 കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ 17നാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ച് നാളുകളായി ശാരീരിക പ്രശ്നങ്ങള്‍ കാരണം കുട്ടി സ്കൂളില്‍ പോയിരുന്നില്ല. ആശുപത്രിയില്‍ എത്തിയ കുട്ടി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
ഇതൊടെ ഞെട്ടലിലായ കുടുംബവും ആശുപത്രി അധികൃതരും ചേര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുമായി സംസാരിച്ചു. തന്‍റെ വീടിന്‍റെ അടുത്ത വീട്ടിലെ കുട്ടിയാണ് പീഡിപ്പിച്ചതെന്ന് പൊലീസിനോട് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു.