കേരളം

kerala

ETV Bharat / bharat

പഠന സമ്മര്‍ദ്ദം: ഡല്‍ഹിയില്‍ 17കാരി ആത്മഹത്യ ചെയ്‌തു - വിദ്യാര്‍ഥിനി

പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പടങ്ങിയ ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

suicide  academic pressure  delhi news  വിദ്യാര്‍ഥിനി  വിദ്യാര്‍ഥിനി അത്മഹത്യ
പഠന സമ്മര്‍ദ്ദം: ഡല്‍ഹിയില്‍ 17കാരി ആത്മഹത്യ ചെയ്‌തു

By

Published : Oct 18, 2021, 9:40 AM IST

ന്യൂഡല്‍ഹി: പഠന സമ്മര്‍ദ്ദം മൂലം 17കാരി ആത്മഹത്യ ചെയ്‌തു. ഡൽഹി പൊലീസ് പറയുന്നതനുസരിച്ച്, അശോക് നഗറിലെ ത്യാഗി നഴ്‌സിങ് ഹോമിൽ നിന്നാണ് ഹരി നഗർ പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമില്‍ പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച് വിവരം ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 12ാം ക്ലാസ് വിദ്യാര്‍ഥിയാണ് അത്മഹത്യ ചെയ്‌തതെന്ന് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പടങ്ങിയ ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

also read: ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കത്തതാണ് പ്രളയത്തിന് കാരണമെന്ന് മുന്‍ കേന്ദ്രമന്ത്രി ജയ്‌റാം രമേശ്‌

ABOUT THE AUTHOR

...view details