പട്‌ന: നിതീഷ് കുമാർ സർക്കാരിന്‍റെ ഭരണത്തിൽ അസ്വസ്ഥരായ 17 എംഎൽഎമാർ പ്രതിപക്ഷ പാർട്ടിയിൽ ചേരാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) ആരോപണം തള്ളി ജെഡിയു. പാർട്ടി വിടാൻ ആരും തന്നെ തീരുമാനിച്ചിട്ടില്ലെന്ന് ആർജെഡി നേതാവ് ശ്യാം രാജക് വ്യക്തമാക്കി.
എംഎല്‍എമാർ പാർട്ടി വിടാന്‍ തീരുമാനിച്ചെന്ന ആർജെഡി ആരോപണം തള്ളി ജെഡിയു - ആർജെഡി
പാർട്ടി വിടാൻ ആരും തന്നെ തീരുമാനിച്ചിട്ടില്ലെന്ന് ആർജെഡി നേതാവ് ശ്യാം രാജക് വ്യക്തമാക്കി
ജെഡിയുവിലെ 17 എംഎൽഎമാർ പ്രതിപക്ഷ പാർട്ടിയിൽ ചേരാൻ സാധ്യതയുണ്ട്; ആർജെഡി
ജെഡിയുവിൽ ബിജെപി ആധിപത്യം പുലർത്തിയതോടെ വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ ജെഡിയു എംഎൽഎമാർ അസ്വസ്ഥരാണെന്ന് ആർജെഡി ആരോപിച്ചിരുന്നു. നവംബറിൽ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് 125 സീറ്റുകളും ആർജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ഗ്രാൻഡ് അലയൻസ് 110 സീറ്റുകളും നേടിയിരുന്നു.