മുംബൈ:മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് മുംബൈയിലെ കാണ്ഡിവാലിയിൽ 16കാരി ആത്മഹത്യ ചെയ്‌തു. മൊബൈലിൽ ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടിയും അനിയനും തല്ലുപിടിക്കുകയും ഫോൺ ലഭിക്കാത്തതിനെ തുടർന്ന് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. പെൺകുട്ടി ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.
സഹോദരൻ മൊബൈൽ ഫോൺ നൽകിയില്ല; മുംബൈയിൽ 16കാരി ആത്മഹത്യ ചെയ്‌തു
ഇളയ സഹോദരൻ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്നാണ് 16കാരി ആത്മഹത്യ ചെയ്‌തത്.
വെള്ളിയാഴ്‌ചയാണ് (2021 സെപ്റ്റംബര്‍ 10) സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛൻ നാല് പെൺമക്കൾക്കും ഒരു ആൺകുട്ടിക്കുമായാണ് മൊബൈൽ ഫോൺ വാങ്ങി നൽകിയത്. എന്നാൽ ഇളയ സഹോദരൻ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് പ്രകോപിതയായ പെൺകുട്ടി അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ പോയി വിഷകരമായ മരുന്ന് വാങ്ങി സഹോദരന്‍റെ മുന്നിൽ വച്ച് കഴിക്കുകയുമായിരുന്നു. ഉടനെ സഹോദരൻ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
ALSO READ:ബ്രസീലിൽ പ്രസിഡന്‍റിനെതിരെ പ്രതിഷേധം; ഇംപീച്ച് ചെയ്യണമെന്ന് ആവശ്യം