അമരാവതി:ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ മേട്ടവാലസ ഗ്രാമത്തിൽ പാർട്ടി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. തെലുങ്കുദേശം പാർട്ടി പ്രവർത്തകരും (ടിഡിപി), യുവജന ശ്രാമിക റൈതു കോൺഗ്രസ് പാർട്ടി പ്രവർത്തകരുമാണ് (വൈഎസ്ആർസിപി) ഏറ്റുമുട്ടിയത്. സംഘർഷത്തിൽ 16 പേർക്ക് പരിക്കേറ്റു.
ആന്ധ്രാപ്രദേശിൽ ടിഡിപി, വൈഎസ്ആർസിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി - ശ്രീകാകുളം സംഘർഷം
സംഘർഷാവസ്ഥ പരിഗണിച്ച് ഗ്രാമത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു
![ആന്ധ്രാപ്രദേശിൽ ടിഡിപി, വൈഎസ്ആർസിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി andhra pradesh Srikakulam clash Srikakulam clash TDP and YSRCP clash ആന്ധ്രാപ്രദേശ് ശ്രീകാകുളം സംഘർഷം ശ്രീകാകുളം സംഘർഷം ടിഡിപി, വൈഎസ്ആർസിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10752312-899-10752312-1614125207212.jpg)
ആന്ധ്രാപ്രദേശിൽ ടിഡിപി, വൈഎസ്ആർസിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിലെത്തുകയായിരുന്നു. പരിക്കേറ്റവരെ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷാവസ്ഥ പരിഗണിച്ച് ഗ്രാമത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചതായി ശ്രീകാകുളം പൊലീസ് സബ് ഇൻസ്പെക്‌ടർ എം അഹ്മദ് പറഞ്ഞു.