ഗാങ്ടോക്: സിക്കിമില്‍ സൈനിക ട്രക്ക് അപകടത്തില്‍ പെട്ട് 16 മരണം. നാല് സൈനികർക്ക് പരിക്ക്. വടക്കൻ സിക്കിമിലാണ് അപകടം. ചാറ്റേണില്‍ നിന്ന് താങ്കുവിലേക്ക് പോയ സൈനിക വ്യൂഹമാണ് അപകടത്തില്‍ പെട്ടത്.
സിക്കിമില്‍ സൈനിക ട്രക്ക് അപകടത്തില്‍ പെട്ട് 16 മരണം - സൈനിക വാഹനം മറിഞ്ഞ് 16 മരണം
വടക്കൻ സിക്കിമിലെ ചാറ്റേണില്‍ നിന്ന് താങ്കുവിലേക്ക് പോയ സൈനിക വ്യൂഹത്തിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ് നാല് സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.
![സിക്കിമില്‍ സൈനിക ട്രക്ക് അപകടത്തില്‍ പെട്ട് 16 മരണം Etv Bharat16 Army jawans killed in Sikkim സൈനിക ട്രക്ക് അപകടത്തില്‍ പെട്ട് 16 മരണം സിക്കിമിൽ ട്രക്ക് അപകടത്തിൽ സൈനികർ മരിച്ചു സൈനിക ട്രക്ക് അപകടത്തില്‍ പെട്ടു രാജ്‌നാഥ് സിങ് സൈനിക വാഹനം മറിഞ്ഞ് 16 മരണം സിക്കിമിൽ 16 സൈനികർ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17290454-thumbnail-3x2-army---copy.jpeg)
മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മൂന്ന് വാഹനങ്ങളടങ്ങുന്ന സൈനിക വ്യൂഹമാണ് താങ്കുവിലേക്ക് തിരിച്ചത്. ഇതിനിടെ സെമയിലെ കൊടും വളവ് തിരിയുന്നതിനിടെ ഇതിലൊരു സൈനിക വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി. സൈനികരുടെ സേവനത്തിനും പ്രതിബദ്ധതയ്ക്കും രാജ്യം അങ്ങേയറ്റം നന്ദിയുള്ളവരാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്‍റെ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് പ്രാർഥിക്കുന്നു'. അദ്ദേഹം പറഞ്ഞു.