ന്യൂഡല്‍ഹി: 'ഗ്രീന്‍ ഡല്‍ഹി' അപ്ലിക്കേഷനിലൂടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ 150 മലിനീകരണ കേന്ദ്രങ്ങള്‍ കണ്ടെത്തിയെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. 'ആപ്പിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ 150 മലിനീകരണ ഹോട്ട്‌സ്പോട്ടുകള്‍ കണ്ടെത്തി. ഈ പ്രദേശങ്ങളിൽ നിന്ന് നിരവധി പരാതികളാണ് ലഭിച്ചത്,' ഗോപാല്‍ റായ് പറഞ്ഞു.
27,000 പരാതികളിൽ 23,000ത്തിൽ അധികം പരാതികള്‍ പരിഹരിച്ചു. മുനിസിപ്പൽ കോർപ്പറേഷനുകൾ, ഡൽഹി വികസന അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടതാണ് മിക്ക പരാതികളുമെന്ന് അദ്ദേഹം വ്യക്തമാക്കി. മലിനീകരണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പരാതികൾ ഫലപ്രദമായി പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പാണ് 'ഗ്രീൻ ഡൽഹി'.