കേരളം

kerala

ETV Bharat / bharat

കൂട്ടബലാത്സംഗത്തിന് ഇരയായ 15കാരിയെ റോഡിലൂടെ നഗ്‌നയായി നടക്കാന്‍ നിര്‍ബന്ധിച്ചു - പൊലീസ്

കൂട്ടബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡിലൂടെ നഗ്‌നയായി നടക്കാന്‍ നിര്‍ബന്ധിച്ച ഗ്രാമത്തലവന് എതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രതികളില്‍ ഓരാളെ പൊലീസ് അറസ്റ്റു ചെയ്‌തു. ബാക്കിയുള്ള നാലു പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

gang rape victim  15 year old gang rape victim  forced to walk naked on the road  Moradabad rape case  rape case  rape victim  കൂട്ടബലാത്സംഗത്തിന് ഇരയായ 15കാരി  വീഡിയോ  പൊലീസ്  അന്വേഷണം ഊര്‍ജിതമാക്കി
കൂട്ടബലാത്സംഗത്തിന് ഇരയായ 15കാരിയെ റോഡിലൂടെ നഗ്‌നയായി നടക്കാന്‍ നിര്‍ബന്ധിച്ചു; വീഡിയോ വന്നതിനു പിന്നാലെ പൊലീസ് അന്വേഷണം

By

Published : Sep 22, 2022, 11:24 AM IST

മൊറാദാബാദ് (ഉത്തര്‍പ്രദേശ്): മൊറാദാബാദിൽ കൂട്ടബലാത്സംഗത്തിന് ഇരയായശേഷം റോഡിലൂടെ നഗ്‌നയായി ഓടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വൈറലായി. സംഭവം നടന്ന് 21 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നത്. വീഡിയോ വന്നതിന് പിന്നാലെ, ക്രൂര കൃത്യത്തിന് ഇരയായ പെണ്‍കുട്ടിയെ നഗ്‌നയായി റോഡിലൂടെ നടക്കാന്‍ നിര്‍ബന്ധിച്ചതിന് ഗ്രാമത്തലവനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായി റൂറല്‍ എസ്‌പി സന്ദീപ് കുമാര്‍ മീണ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.

സെപ്‌റ്റംബര്‍ 1 നാണ് കേസിനാസ്‌പദമായ സംഭവം. മൊറാദാബാദിലെ ഭോജ്‌പൂര്‍ മേഖലയില്‍ നടന്നിരുന്ന മേള കണ്ട് മടങ്ങും വഴിയാണ് 15കാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഇസ്‌ലാംനഗര്‍ സ്വദേശികളായ നിതിൻ, കപിൽ, അജയ്, നൗഷെ അലി, ഇമ്രാൻ എന്നിവർ ചേർന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് സെയ്‌ദ്‌പൂർ ഖദ്ദർ ഗ്രാമത്തിലെ വനത്തിലേക്ക് കൊണ്ടുപോയി.

അവിടെ വച്ച് ഇവര്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്ത് പണിയെടുത്തിരുന്ന ആളുകള്‍ എത്തിയപ്പോഴേക്ക് യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ സ്ഥലത്തെത്തിയ ഗ്രാമത്തലവൻ ഇരയെ നഗ്നയായി വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചു.

വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും കുടുംബം പൊലീസില്‍ പരാതിപ്പെടുകയും ചെയ്‌തു. ഒരാഴ്‌ച കഴിഞ്ഞിട്ടും പൊലീസ് നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും എസ്‌എസ്‌പി ഹേമന്ത് കുടിയാലിന് പരാതി നല്‍കി. തുടര്‍ന്ന് ഭോജ്‌പൂര്‍ പൊലീസ് കേസെടുത്തു.

സിആര്‍പിസി 161, 164 പ്രകാരം പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. അഞ്ചു പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബാക്കി നാലു പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ABOUT THE AUTHOR

...view details