കുളു: ഹിമാചൽ പ്രദേശിലെ അടൽ ടണൽ റോഹ്താങിൽ ഗതാഗത തടസമുണ്ടാക്കിയതിനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും 15 പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങളിലായി 15 പേരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരിൽ എട്ട് പേർക്ക് 40,000 രൂപ പിഴ ചുമത്തി.
അടൽ ടണൽ റോഹ്താങിൽ ഗതാഗത തടസമുണ്ടാക്കിയ 15 പേർ പിടിയിൽ - കുളു
ഗതാഗത തടസമുണ്ടാക്കി ക്യൂ മറികടന്ന 30 ഓളം ഡ്രൈവർമാർക്ക് പിഴ ചുമത്തി.
അടൽ ടണൽ റോഹ്താങിൽ ഗതാഗത തടസമുണ്ടാക്കിയ 15 പേർ പിടിയിൽ
ഗതാഗത തടസമുണ്ടാക്കി ക്യൂ മറികടന്ന 30 ഓളം ഡ്രൈവർമാർക്കും പിഴ ചുമത്തി. അതേസമയം ഡിസംബറിൽ സാധാരണ 1,500ഓളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. എന്നാൽ ഇത്തവണ 2,800 വാഹനങ്ങൾ കടന്നു പോയതായും പൊലീസ് പറഞ്ഞു.