മാല്‍ദ: ഗംഗ നദിയിലൂടെ ഒഴുകിയെത്തിയ പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി പ്രദേശവാസികള്‍. പശ്ചിമ ബംഗാളിലെ മാല്‍ദ ജില്ലയിലെ നയ ബിലൈയ്‌മാരി ഗ്രാമത്തിലാണ് സംഭവം. ശക്തമായ ഒഴുക്കില്‍പ്പെട്ട കുഞ്ഞിനെ അതിസാഹസികമായാണ് പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയത്.
പുലര്‍ച്ചെ ഗംഗ നദിയുടെ തീരത്തിരുന്ന് സംസാരിച്ചിരുന്ന പ്രദേശവാസികള്‍ക്ക് പ്ലാസ്‌റ്റിക് പോലെ എന്തോ ഒന്ന് നദിയിലൂടെ ഒഴുകി വരുന്നതായി തോന്നി. ദൂരെ നിന്ന് ഒഴുകി വരുന്ന വസ്‌തുവിനെ സൂക്ഷിച്ച് നോക്കിയപ്പോഴാണ് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടത്. കുഞ്ഞ് തങ്ങളുടെ കാഴ്‌ചയില്‍ നിന്നും മറയാതിരിക്കാന്‍ നദിയുടെ തീരത്ത് കൂടെ ഒഴുക്കില്‍പ്പെട്ട കുഞ്ഞിനൊപ്പം പ്രദേശവാസികളും നീങ്ങി.