ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനില്‍ നിന്ന് 146 ഇന്ത്യക്കാരെ കൂടി തിരികെയെത്തിച്ചു. ദോഹയില്‍ നിന്നാണ് 146 പേരടങ്ങുന്ന സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.
കാബൂളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം പുരോഗമിക്കുകയാണ്.
ഓഗസ്റ്റ് 14ന് കാബൂളിൽ നിന്ന് ഇവരെ ഖത്തറിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ ഏത് സമയത്തും അഫ്‌ഗാനിസ്ഥാൻ വിടാൻ തയ്യാറായിരിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നതായി സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.
യുഎസ് എംബസിയുടെ വിമാനത്തിലാണ് ഖത്തറിലേക്ക് കൊണ്ടുപോയത്. അവിടെ സൈനിക കേന്ദ്രത്തിൽ താമസിച്ചു.
യുഎസ് എംബസി ഇന്ത്യൻ എംബസിയുമായി സംസാരിച്ചതിന് ശേഷം ഇന്ത്യൻ എംബസിയിൽ നിന്നുള്ള ആളുകൾ കൊണ്ടുപോകാൻ എത്തിയെന്നും സംഘത്തിലുണ്ടായിരുന്നവര്‍ വ്യക്തമാക്കി.