കുട്ടികളെ പഠിപ്പിക്കുക എന്നത് ചെറിയ കളിയല്ല, അതൊരു വലിയ കാര്യമാണ്. കളിച്ച് കളിച്ച് അധ്യാപകരെ വരെ പഠിപ്പിച്ചൊരു പതിനാലുകാരിയുണ്ട്, അങ്ങ് പഞ്ചാബില്‍.
കളിച്ച് പഠിച്ചു, ഇപ്പൊ പഠിപ്പിക്കുന്നു
അധ്യാപകരെ പഠിപ്പിക്കുന്ന എത്ര വിദ്യാര്‍ഥികളുണ്ടാകും.? ഈ ചോദ്യം വെറും കൗതുകം മാത്രമല്ല, ഉത്തരവും അല്‍പ്പം ബുദ്ധിമുട്ടാണ്. ഇത് നമ്യ ജോഷി. സ്വദേശം ലുധിയാന. വയസ് പതിനാല്.
പ്രായത്തെ മറികടക്കുന്ന പ്രതിഭ. പഠനം എങ്ങനെ രസകരമാക്കാമെന്ന് ചിന്തിച്ച് തലപുകയ്‌ക്കുന്നവർക്ക് നമ്യ ജോഷിയെ സമീപിക്കാം. അഞ്ചാം വയസില്‍ കമ്പ്യൂട്ടർ ഗെയിമിന്‍റെ ലോകത്തേക്ക് പിച്ചവെച്ച നമ്യ ഇപ്പോൾ ആയിരക്കണക്കിന് അധ്യാപകരെ പഠിപ്പിക്കുകയാണ്. കമ്പ്യൂട്ടർ ഗെയിമുകളുടെ സഹായത്തോടെ നമ്യ തയ്യാറാക്കിയ പാഠഭാഗങ്ങളാണ് പഞ്ചാബിലെ അധ്യാപകർ ഇന്ന് ഉപയോഗിക്കുന്നത്.
ആയിരക്കണക്കിന് അധ്യാപകര്‍ക്ക് ഗെയിമിലൂടെ ക്ളാസെടുത്ത് പഞ്ചാബിലെ പതിനാലുകാരി കളിച്ച് പഠിച്ച് നേടിയ അംഗീകാരങ്ങൾ
2020ല്‍ വിദ്യാഭ്യാസരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ ബാല പുരസ്കാരം. ഡയാന രാജകുമാരിയുടെ സ്മരണാര്‍ഥം സമൂഹത്തിന്‍റെ ഉന്നമനത്തിന് നല്‍കിയ സംഭാവനകളെ പരിഗണിച്ച് കേംബ്രിഡ്‌ജ് സര്‍വകലാശാല നല്‍കിയ ഡയാന പുരസ്കാരം. ഇതി അതൊന്നും പോരാഞ്ഞിട്ട് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയുടെ വകയും ലഭിച്ചു, അംഗീകാരവും ആദരവും.
ഒപ്പം നിന്ന് രക്ഷിതാക്കളും
കമ്പ്യൂട്ടർ ഗെയിം കളിക്കുന്നതിനിടയിൽ പാഠപുസ്തകങ്ങളിലെ അധ്യായങ്ങള്‍ നമ്യ ഗെയിമില്‍ തയ്യാറാക്കി കാണിച്ചുകൊടുത്തു. അതുകണ്ടപ്പോഴാണ് ക്രിയാത്മക കാര്യങ്ങളിൽ നമ്യയ്ക്ക് താൽപ്പര്യമുണ്ടെന്ന് മാതാപിതാക്കള്‍ മനസിലാക്കിയത്. ഇതോടെ അവർ അവളെ പിന്തുണയ്ക്കുകയും പിന്നീട് അത്ഭുതങ്ങള്‍ സംഭവിക്കുകയുമായിരുന്നു. ആകർഷകവും എളുപ്പവുമാണ് എന്നതിനാല്‍ നമ്യയുടെ ഗെയിമിങ് പഠനം ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ALSO READ:പെഗാസസ് ഗൂഢാലോചന: രാജ്യത്തിന്‍റെ വികസനത്തെ തടസപ്പെടുത്താനാവില്ലെന്ന് അമിത് ഷാ