ഗുവാഹത്തി: ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ച 14 പേര്‍ അറസ്റ്റില്‍. അഗര്‍ത്തല- ന്യൂഡല്‍ഹി രാജധാനി സ്‌പെഷ്യല്‍ എക്‌സ്‌പ്രസ് വഴി ഇന്ത്യയിലേക്ക് കടന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെന്ന് കരുതുന്ന 14 പേരെയാണ് അറസ്റ്റ് ചെയ്‌തത്.
ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ച 14 പേര്‍ അറസ്റ്റില്‍ - ബംഗ്ലാദേശ്
അഗര്‍ത്തല- ന്യൂഡല്‍ഹി രാജധാനി സ്‌പെഷ്യല്‍ എക്‌സ്‌പ്രസില്‍ വ്യാജ പേരില്‍ യാത്ര ചെയ്‌ത 14 പേരെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്‌തത്.
ട്രെയിനില്‍ യാത്ര ചെയ്‌ത ഇവരില്‍ കുറച്ചുപേരുടെ മോശം പെരുമാറ്റം ഒരു യാത്രക്കാരന്‍ റെയില്‍വെ സുരക്ഷാസേനയെ (ആര്‍പിഎഫ്) വിളിച്ചറിയിക്കുകയും പശ്ചിമബംഗാളിലെ ജല്‍പെയ്‌ഗുരിയില്‍ വെച്ച് ഇവരെ ആര്‍പിഎഫ് ചോദ്യം ചെയ്യുകയും ചെയ്‌തു. തുടര്‍ന്ന് ഇവരുടെ ടിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ വ്യാജ പേരിലാണ് സംഘം യാത്ര ചെയ്‌തതെന്ന് കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നാണ് ഇവര്‍ കടന്നു കളഞ്ഞതെന്ന് വ്യക്തമായതായി റെയില്‍വെ വക്‌താവ് പറഞ്ഞു. അറസ്റ്റ് ചെയ്‌തവരെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്‌തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.