ബെംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 10 മുതൽ 24 വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 592 പേരാണ് കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് കർഫ്യൂ ഏര്‍പ്പെടുത്തിയെങ്കിലും അത് വിജയിച്ചില്ലെന്നും അതിനാലാണ് ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുന്നതും അദ്ദേഹം അറിയിച്ചു.
കൈവിട്ട് കൊവിഡ്: കര്‍ണാടകയിലും രണ്ടാഴ്‌ച ലോക്ക്ഡൗൺ
സംസ്ഥാനത്ത് കർഫ്യൂ ഏര്‍പ്പെടുത്തിയെങ്കിലും അത് വിജയിച്ചില്ലെന്നും അതിനാലാണ് ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുന്നതും മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു.
കൂടുതല്‍ വായിക്കുക……. കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി
എല്ലാ ഹോട്ടലുകളും പബ്ബുകളും ബാറുകളും അടക്കും. രാവിലെ 6 മുതൽ 10 വരെ ഭക്ഷണശാലകൾ, ഇറച്ചി കടകൾ, പച്ചക്കറി കടകൾ എന്നിവക്ക് പ്രവർത്തിക്കാം. ലോക്ക്ഡൗൺ ദിനങ്ങളില്‍ രാവിലെ 10ന് ശേഷം ഒരു വ്യക്തിയെ പോലും പുറത്ത് അനാവശ്യമായി ഇറങ്ങാന്‍ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ട്. വിവാഹത്തില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനുള്ള അനുവാദം ഉള്ളൂ.