മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ മുങ്ങിയ ബാർജ് പി 305ൽ നിന്ന് 14 മൃതദേഹങ്ങൾ കണ്ടെത്തി. നേരത്തെ ബാര്‍ജുകളില്‍ നിന്ന് 184 പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നാവികസേന അറിയിച്ചിരുന്നു. മറ്റ് രണ്ട് ബാർജുകളും ഓയിൽ റിഗും സുരക്ഷിതമാണെന്ന് സൈന്യം പറഞ്ഞു.ബാർജ് ജിഎഎൽ കൺസ്‌ട്രക്റ്ററിലെ 137 പേരെ ചൊവ്വാഴ്ച നാവികസേനയും തീരസംരക്ഷണ സേനയും രക്ഷപ്പെടുത്തിയിരുന്നു. ബാർജ് എസ്എസ്-3 ലെ 196 ഉദ്യോഗസ്ഥരും ബോർഡ് ഓയിൽ റിഗ് സാഗർ ഭൂഷനിൽ 101 പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.മൂന്ന് ബാർജുകളും 707 ഉദ്യോഗസ്ഥരുമൊത്തുള്ള ഓയിൽ റിഗും തിങ്കളാഴ്ച തകർന്നിരുന്നു. തീരത്ത് നിന്നും എട്ട് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് അപകടം നടന്നത്.
ടൗട്ടെ ചുഴലിക്കാറ്റ്; മുംബൈയിൽ മുങ്ങിയ ബാർജിൽ നിന്ന് 14 മൃതദേഹങ്ങൾ കണ്ടെത്തി - ടൗട്ടെ ചുഴലിക്കാറ്റ്; 14 മൃതദേഹങ്ങൾ കണ്ടെത്തി
ടൗട്ടെ ചുഴലിക്കാറ്റിൽ മുങ്ങിയ ബാർജ് പി 305ൽ നിന്ന് 14 മൃതദേഹങ്ങൾ കണ്ടെത്തി.ബാര്‍ജുകളില്‍ നിന്ന് നേരത്തെ 184 പേരെ രക്ഷപ്പെടുത്തിയിരുന്നു.
ടൗട്ടെ ചുഴലിക്കാറ്റ്