ഗുവഹത്തി: അഫ്ഗാനിസ്ഥാന്‍റെ ഭരണം പിടിച്ചെടുത്ത താലിബാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുണച്ചതിന് അസമില്‍ 14 പേര്‍ അറസ്റ്റില്‍. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള ആക്‌ട്, ഐ.ടി ആക്ട്, സി.ആർ.പി.സി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വയലറ്റ് ബറുവ പറഞ്ഞു.
കമ്രൂപ്പ് മെട്രോപൊളിറ്റൻ, ബാർപേട്ട, ധുബ്രി, കരിംഗഞ്ച് ജില്ലകളിൽ നിന്ന് രണ്ട് പേര്‍ വീതവും ദാരംഗ്, കച്ചാർ, ഹൈലക്കണ്ടി, സൗത്ത് സൽമാര, ഗോൽപാറ, ഹൊജായ് ജില്ലകളിൽ നിന്ന് ഓരോരുത്തരെ വീതവും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.