അൽവാർ: രാജസ്ഥാനിലെ അൽവാറിൽ കർഷക നേതാവ് രാകേഷ് ടിക്കായത്തിന്‍റെ വാഹന വ്യൂഹത്തിനെതിരെ ആക്രമണമുണ്ടായ സംഭവത്തിൽ 14 പേർ അറസ്റ്റിൽ. ബികെയു വക്താവിനെ കരിങ്കൊടി കാണിക്കുകയും വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തതിനാണ് നടപടി.
രാകേഷ് ടിക്കായത്തിന്‍റെ വാഹനവ്യൂഹം ആക്രമിച്ച 14 പേർ അറസ്റ്റിൽ - രാകേഷ് ടിക്കായത്തിന്‍റെ വാഹനവ്യൂഹം ആക്രമിച്ച സംഭവം
കാറിന്‍റെ ചില്ല് തകർക്കുന്ന വീഡിയോ ടിക്കായത്ത് തന്‍റെ ട്വിറ്ററിൽ പങ്കുവെക്കുകയും ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
കാറിന്‍റെ ചില്ല് തകർക്കുന്ന വീഡിയോ ടിക്കായത്ത് തന്‍റെ ട്വിറ്ററിൽ പങ്കുവെക്കുകയും ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന്, ഇന്ത്യൻ പീനൽ കോഡിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അൽവാറിലെ ഹർസോളി ഏരിയയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത ടിക്കായത്ത് അടുത്തിടെ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ശബ്ദമുയർത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായാണ് ബിജെപിയുടെ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.