കേരളം

kerala

ETV Bharat / bharat

വീടിനുള്ളില്‍ കുഴിച്ചപ്പോൾ ലഭിച്ചത് 14 പുരാതന വിഗ്രഹങ്ങൾ ; നേരത്തെ സ്വപ്‌നം കണ്ടിരുന്നുവെന്ന് ഗൃഹനാഥന്‍ - ഒഡീഷയിലെ വീട്ടിൽ നിന്ന് പുരാതന വിഗ്രഹങ്ങൾ കണ്ടെത്തി

വീടിനുള്ളിൽ വിഗ്രഹങ്ങളുള്ളതായി സ്വപ്‌നം കണ്ടുവെന്നും തുടർന്ന് ഒരു ഭാഗം കുഴിച്ചപ്പോഴാണ് ഇവ കണ്ടെത്തിയതെന്നുമാണ് ഇയാളുടെ അവകാശവാദം

14 ancient idols unearthed from house in Odisha village  വീട്ടിനുള്ളിലെ ഭൂമി കുഴിച്ചപ്പോൾ ലഭിച്ചത് 14 പുരാതന വിഗ്രഹങ്ങൾ  14 antique idols were unearthed from a house at Nahabhanga village in Biribati area  ഒഡീഷയിലെ വീട്ടിൽ നിന്ന് പുരാതന വിഗ്രഹങ്ങൾ കണ്ടെത്തി  ancient idols found from house in Odisha
വീട്ടിനുള്ളിലെ ഭൂമി കുഴിച്ചപ്പോൾ ലഭിച്ചത് 14 പുരാതന വിഗ്രഹങ്ങൾ; വിഗ്രഹങ്ങളുണ്ടെന്ന് സ്വപ്‌നം കണ്ടിരുന്നുവെന്ന് ഗ്രഹനാഥൻ

By

Published : Jun 25, 2022, 9:56 PM IST

കട്ടക്ക്/ഒഡിഷ : കട്ടക്കിലെ ബിരിബതി പ്രദേശത്തെ നഹഭംഗ ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് 14 പുരാതന വിഗ്രഹങ്ങൾ കണ്ടെത്തി. പ്രദേശത്തെ ദിനബന്ധു ബെഹ്‌റ എന്നയാളുടെ വീട്ടിൽ നിന്നാണ് വിഗ്രഹങ്ങൾ ലഭിച്ചത്. വീടിനുള്ളിൽ ഭൂമിക്കടിയിലായി വിഗ്രഹങ്ങൾ ഉള്ളതായി സ്വപ്‌നം കണ്ടുവെന്നും തുടർന്ന് ഒരു ഭാഗം കുഴിച്ചപ്പോഴാണ് ഇവ കണ്ടെത്തിയതെന്നുമാണ് ഇയാളുടെ അവകാശവാദം.

വീടിനുള്ളില്‍ കുഴിച്ചപ്പോൾ ലഭിച്ചത് 14 പുരാതന വിഗ്രഹങ്ങൾ ; നേരത്തെ സ്വപ്‌നം കണ്ടിരുന്നുവെന്ന് ഗൃഹനാഥന്‍

ഗരുഡൻ, ത്രിമൂർത്തികൾ, ഗണേശൻ, നന്ദി, ദുർഗ്ഗാദേവി, സരസ്വതി ദേവി, രാം ദർബാർ, പഞ്ചമുഖി ഹനുമാൻ എന്നീ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ഒരു ശിവലിംഗവും ഒരു ഷാലിഗ്രാം കല്ലുമാണ് ഇയാൾക്ക് ലഭിച്ചത്. സംഭവമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പുരാതന വിഗ്രഹങ്ങൾ കാണാൻ ധാരാളം ഗ്രാമവാസികളും ബെഹ്‌റയുടെ വീട്ടിലേക്ക് എത്തുന്നുണ്ട്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details