കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനത്തിനിടെ ഐ.ഐ.ടി ഗുവാഹത്തിയില്‍ നിന്നും ബിരുദം നേടിയത് 1,338 വിദ്യാര്‍ഥികള്‍ - The convocation ceremony was held in virtual mode.

വിവിധ വിഷയങ്ങളില്‍ 1,338 വിദ്യാര്‍ഥികളാണ് കൊവിഡ് വ്യാപനം തുടരുന്നതിനിടെ പരീക്ഷകളില്‍ ഉന്നത വിജയം നേടി വിവിധ ബിരുദങ്ങള്‍ സ്വന്തമാക്കിയത്.

338 students passed out from IIT Guwahati amid pandemic in 2021  ഐ.ഐ.ടി ഗുവാഹത്തി  IIT Guwahati  pandemic in 2021  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി  Convocation of the Indian Institute of Technology in Guwahati  The convocation ceremony was held in virtual mode.  Gifu University in Japan
കൊവിഡിനിടെ ഐ.ഐ.ടി ഗുവാഹത്തിയില്‍ നിന്നും ബിരുദം നേടിയത് 1,338 വിദ്യാര്‍ഥികള്‍

By

Published : Jul 17, 2021, 4:50 AM IST

ന്യൂഡൽഹി: കൊവിഡ് മഹാമാരിക്കിടെ ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും 1,338 വിദ്യാര്‍ഥികള്‍ വിവിധ വിഷയങ്ങളില്‍ ബിരുദം നേടി. വെര്‍ച്വലായാണ് 23-ാമത് ബിരുദദാന ചടങ്ങ് നടന്നത്. ഇതില്‍ നാലുപേർ ജപ്പാനിലെ ഗിഫു സർവകലാശാലയിൽ നിന്നും മറ്റൊരുബിരുദം കൂടെ നേടി. 649 പേര്‍ ബി.ടെക് വിദ്യാര്‍ഥികളാണ്.

175 പേര്‍ പി.എച്ച്.ഡി, 518 പേര്‍ പി.ജി എന്നിങ്ങനെയുള്ള ബിരുദങ്ങളാണ് നേടിയത്. അതേസമയം, പി.എച്ച്.ഡി പഠനം തുടരാനായി സമരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഗവേഷക വിദ്യാര്‍ഥിയോട് അധികൃതര്‍ അടുത്തിടെ കുറിപ്പെഴുതി വാങ്ങിച്ചത് വിവാദമായിരുന്നു. നാലാം വാര്‍ഷ ഗവേഷക വിദ്യാര്‍ഥിയോടാണ് വിചിത്രമായ ഉപാധിയില്‍ അധികൃതര്‍ ഒപ്പുവെപ്പിച്ചത്. മുപ്പതുകാരനായ ഹിമാന്‍ചല്‍ സിങിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

ALSO READ:ജമ്മുകശ്‌മീരിലെ ബി.ജെ.പി പ്രവര്‍ത്തകന് സുരക്ഷ ജീവനക്കാരനില്‍ നിന്നും വെടിയേറ്റു; അബദ്ധത്തിലെന്ന് പൊലീസ്

ABOUT THE AUTHOR

...view details