ജന്‍ഗാവ് (തെലങ്കാന): അമ്മയെ മര്‍ദിച്ചതിന് രണ്ടാനച്ഛനെ 13കാരന്‍ കുത്തിക്കൊലപ്പെടുത്തി. തെലങ്കാന ജന്‍ഗാവിലാണ് സംഭവം. ഹൈദരാബാദ് പാര്‍സിഗുട്ട സ്വദേശി ഹനുമാന്‍ദല വിനോദ് (34) ആണ് കൊല്ലപ്പെട്ടത്.
വാരംഗലിലെ കാസിബുഗയിലെ വാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് വിനോദ്. ഈയിടെയാണ് ഇയാള്‍ മഞ്ജുള എന്ന സ്‌ത്രീയെ വിവാഹം ചെയ്‌തത്. ജനഗാവിലെ അംബേദ്‌ക്കര്‍ നഗറില്‍ മഞ്ജുളക്കും മകനുമൊപ്പമാണ് വിനോദ് താമസിക്കുന്നത്.
Also read:സുഹൃത്തിനൊപ്പം ജീവിക്കാൻ 3 വയസുകാരനെ കൊലപ്പെടുത്തി: അമ്മ അറസ്റ്റില്‍
മദ്യപാനിയായ വിനോദ് സ്ഥിരമായി മഞ്ജുളയെ മര്‍ദിക്കാറുണ്ട്. ഇതേതുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മഞ്ജുള മാതാപിതാക്കളുടെ വീട്ടില്‍ പോയി. ഏപ്രില്‍ 12ന് രാത്രി 10.30ന് ഇവരുടെ വീട്ടിലെത്തിയ വിനോദ് മഞ്ജുളയുമായി വഴക്കിടുകയും മര്‍ദിക്കുകയുമായിരുന്നു.
അമ്മയെ മര്‍ദിക്കുന്നത് കണ്ട 13കാരന്‍ അമ്മാവന്‍റെ സഹായത്തോടെ വിനോദിനെ ആക്രമിക്കുകയായിരുന്നു. വിനോദിന്‍റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞതിന് ശേഷം പലവട്ടം കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. വിനോദിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.