ചണ്ഡീഗഢ്: മുംബൈയില്‍ പതിനാലുകാരി കൂട്ട ബലാത്സംഗത്തിനിരയായി. മുംബൈ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി 12 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. തിരികെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ റെയില്‍വേ ഉദ്യോഗസ്ഥനും പീഡിപ്പിച്ചു.
പൂനെ സ്വദേശിയായ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ചണ്ഡീഗഢിലേക്ക് പോകുന്നതിനായാണ് മുംബൈ റെയില്‍വേ സ്റ്റേഷനിലെത്തിയത്. സുഹൃത്തിനെ കാത്ത് നില്‍ക്കുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ പെണ്‍കുട്ടിയുടെ സമീപത്ത് എത്തി സുഹൃത്ത് പുറത്ത് കാത്ത് നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു.
സ്റ്റേഷന് പുറത്തെത്തിയ പെണ്‍കുട്ടിക്ക് ഇയാള്‍ മയക്ക് മരുന്ന് കലക്കിയ ശീതള പാനീയം നല്‍കി. തുടര്‍ന്ന് ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടു പോയി 12 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം സ്റ്റേഷനിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ ടിക്കറ്റ് കൗണ്ടറിലെ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു.