ബെംഗളൂരു:കർണാടകയിൽ ഒരു കുടുംബത്തിലെ 13 പേർക്ക് കൊവിഡ് നെഗറ്റീവ് ആയി. ഉത്തര കർണാടക ജില്ലയിലെ സിദ്ധപൂർ താലൂക്കിലെ ഹഡ്ഗർ ഗ്രാമത്തിലെ ദത്താത്രേയ ബീര ഗൗഡയുടെ കുടുംബത്തിലെ 13 പേർക്കാണ് കൊവിഡ് സ്ഥിരീകിച്ചത്. കുടുംബത്തിൽ വിവാഹം നടക്കുന്നതിനാൽ ആരും തുടക്കത്തിൽ പനി കാര്യമായി എടുത്തില്ല. പിന്നീട് നടത്തിയ പരിശോധനയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് വീട്ടിലെ എല്ലാവരും പരിശോധന നടത്തുകയും ഏഴ് വയസുള്ള കുട്ടി ഉൾപ്പെടെ 13 പേർക്കും വൈറസ് സ്ഥിരീകരിക്കുകയുമായിരുന്നു.
കൊവിഡിനെ തോൽപ്പിച്ച് ഒരു കുടുംബത്തിലെ 13 പേർ - കർണാടക കൊവിഡ്
ഹഡ്ഗർ ഗ്രാമത്തിലെ ദത്താത്രേയ ബീര ഗൗഡയുടെ കുടുംബത്തിലെ 13 പേർക്കാണ് കൊവിഡ് സ്ഥിരീകിച്ചത്
കൊവിഡിനെ തോൽപ്പിച്ച് ഒരു കുടുംബത്തിലെ 13 പേർ
Also Read:കൊവിഡ് രോഗികള്‍ക്കായി ഓട്ടോ തൊഴിലാളികളുടെ 'ജുഗാഡ് ആംബുലന്‍സ്'
14 ദിവസത്തെ ക്വാറന്‍റൈനു ശേഷം നടത്തിയ പരിശോധനയിൽ എല്ലാവർക്കും വൈറസ് നെഗറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം കുടുംബത്തിൽ ഇന്ന് നടക്കാനിരുന്ന വിവാഹവും മാറ്റി വച്ചു.