കേരളം

kerala

ETV Bharat / bharat

രാജ്യത്ത് കൂട്ട വാക്സിനേഷൻ ആവശ്യപ്പെട്ട് പ്രതിപക്ഷം - കൊവിഡ് വ്യാപനം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്

COVID-19 free mass vaccination drive കൊവിഡ് വ്യാപനം കൂട്ട വാക്‌സിനേഷൻ
കൊവിഡ് വ്യാപനത്തിൽ കൂട്ട വാക്‌സിനേഷൻ നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ

By

Published : May 3, 2021, 11:09 AM IST

ന്യൂഡൽഹി:രാജ്യത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പാക്കണമെന്നും സൗജന്യ കൂട്ട വാക്‌സിനേഷൻ നടത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ്, ഇടത്, തൃണമൂൽ ഉൾപ്പെടെ 13 പ്രതിപക്ഷ പാർട്ടികളാണ് രംഗത്തെത്തിയത്. കോൺഗ്രസ് നേതാവ് ജയറാം രമേശ്, സോണിയ ഗാന്ധി, തൃണമൂൽ നേതാവ് മമത ബാനർജി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരടക്കമാണ് രംഗത്തെത്തിയത്. പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പ്രധാനമന്ത്രി പരിഗണിക്കുമെന്നും എത്രയും പെട്ടന്ന് തന്നെ കാര്യത്തിൽ ഇടപെടുമെന്നും പ്രതീക്ഷിക്കുന്നതായും പ്രതീക്ഷിക്കുന്നതായി നേതാക്കൾ പറഞ്ഞു.

35,000 കോടി രൂപ ബജറ്റിൽ നിന്ന് കൊവിഡ് വാക്‌സിനേഷനായി ഉപയോഗിക്കണമെന്നും അവർ അപേക്ഷിച്ചു. പ്രസ്‌താവനയിൽ ഒപ്പിട്ടവരിൽ മുൻ പ്രധാനമന്ത്രിയും ജെഡി (എസ്) നേതാവുമായ എച്ച്ഡി ദേവേഗൗഡ, എൻ‌സി‌പി മേധാവി ശരദ് പവാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഡിഎംകെ മേധാവി എം കെ സ്റ്റാലിൻ, ബിഎസ്‌പി മേധാവി മായാവതി, എസ്‌പി നേതാവ് അഖിലേഷ് യാദവ്, ആർ‌ജെഡിയുടെ തേജസ്വി യാദവ്, ഇടതു നേതാക്കളായ യെച്ചൂരി, ഡി രാജ, ഫാറൂഖ് അബ്‌ദുല്ല എന്നിവരും ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായത്.

ABOUT THE AUTHOR

...view details