ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 13,313 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 4,33,44,958 ആയി. കഴിഞ്ഞ ദിവസം 38 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ 5,24,941 ആയി. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.03 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.81 ശതമാനവുമാണ്. 24 മണിക്കൂറിനിടെ 4,27,36,027 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 196.62 കോടി വാക്‌സിനാണ് നല്‍കിയിട്ടുള്ളത്.
2020 ഓഗസ്റ്റ് 7-ന് 20 ലക്ഷം, ഓഗസ്റ്റ് 23-ന് 30 ലക്ഷം, സെപ്റ്റംബർ 5-ന് 40 ലക്ഷം, സെപ്റ്റംബർ 16-ന് 50 ലക്ഷം എന്നിങ്ങനെയായിരുന്ന ഇന്ത്യയിലെ കൊവിഡ് വര്‍ധനയുടെ കണക്ക് എന്നാല്‍ ഡിസംബര്‍ 19 ആയപ്പോഴേക്കും 1 കോടി പിന്നിട്ടു. തുടര്‍ന്ന് മെയ് 4-ന് രണ്ട് കോടി , കഴിഞ്ഞ വർഷം ജൂൺ 23-ന് മൂന്ന് കോടി, ജനുവരി 25-ന് നാല് കോടി എന്നിങ്ങനെയാണ് വര്‍ധിച്ചത്.
കേരളത്തിൽ നിന്ന് 20, ഉത്തർപ്രദേശിൽ നിന്ന് 4, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതം, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, മിസോറാം എന്നിവിടങ്ങളില്‍ 38 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
also read:'വിരാട് കോലി കൊവിഡ് ബാധിതനായിരുന്നു' ; ഇന്ത്യന്‍ ക്യാമ്പിൽ ആശങ്ക