അമൃത്സര്‍: റോമില്‍ നിന്ന് നേരിട്ട് ഒരു സര്‍വീസും നടത്തുന്നില്ലെന്ന് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ വിമാനത്തില്‍ റോമില്‍ നിന്നെത്തിയ 125 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് കമ്പനി ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
"റോമിൽ നിന്ന് അമൃത്സറിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതു വാസ്‌തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. നിലവില്‍ എയര്‍ ഇന്ത്യ റോമില്‍ നിന്നും ഒരു സര്‍വീസും നടത്തുന്നില്ല." എന്നാണ് കമ്പനിയുടെ ട്വീറ്റില്‍ പറയുന്നത്.