ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 1229 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,66,728 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 11 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 8083 ആയി ഉയര്‍ന്നു.
ഉത്തര്‍പ്രദേശില്‍ 1229 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - up covid cases
24 മണിക്കൂറിനിടെ 11 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു
ഉത്തര്‍പ്രദേശില്‍ 1229 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം 1927 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 18,918 പേര്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുകയാണ്. 5,39,727 പേര്‍ ഇതുവരെ രോഗമുക്തി നേടിയതായി ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.23 ശതമാനമാണ്. ഞായറാഴ്‌ച 1.23 ലക്ഷം സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. ഇതുവരെയായി 2.15 കോടിയിലധികം സാമ്പിളുകള്‍ യുപിയില്‍ പരിശോധിച്ചു.