ലക്‌നൗ:ആഗ്രയിലെ ഗ്രാമത്തിൽ 12 വയസുകാരിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തു. സംഭവത്തിൽ രണ്ടുപേർ പിടിയിലായതായും ഒരാൾ ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. ചോട്ട (25), സഞ്ജു (25), മുന്ന (30) എന്നിവരാണ് പ്രതികൾ. ഇവരിൽ ചോട്ടയെയും സഞ്ജുവിനെയും അറസ്റ്റ് ചെയ്തതായി എസ്‌പി അശോക് വെങ്കട്ട് പറഞ്ഞു.
യുപിയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു - uttarpradesh
സംഭവത്തിൽ രണ്ടുപേർ പിടിയിലായതായും ഒരാൾ ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
12 year old girl gang raped in UP
വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ പ്രതികളിലൊരാൾ ആളൊഴിഞ്ഞ ഒരു ആശ്രമത്തിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് മറ്റ് രണ്ടുപേർ കൂടി ചേർന്ന് പീഡിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയ സമയത്ത് കുട്ടിയുടെ മാതാപിതാക്കൾ ഒരു വിവാഹ ചടങ്ങിന് പോയിരിക്കുകയായിരുന്നു. വെള്ളിയാഴ്‌ച വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കളോട് സംഭവത്തെക്കുറിച്ച് പെൺകുട്ടി അറിയിച്ചു. തുടർന്നാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.