ചിക്കമംഗളൂരു (കർണാടക): സ്‌കൂളിലേക്ക് പോകും വഴി 12 വയസുകാരി ഹൃദയാഘാതം മൂലം മരിച്ചു (12 years old girl died of a heart attack). ചിക്കമംഗളൂരു ജില്ലയിലെ മുഡിഗെരെ താലൂക്കിലെ ജോഗന്നകെരെ ഗ്രാമത്തിലെ അർജുന്‍റെയും സുമയുടെയും മകൾ സൃഷ്‌ടി (12) ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെയായിരുന്നു ദാരുണമായ സംഭവം.ദാരദഹള്ളി ഗ്രാമത്തിലെ സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന സൃഷ്‌ടി രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോവുകയായിരുന്നു.
സ്‌കൂളിലേക്ക് പോകുംവഴി ഹൃദയാഘാതം ; 12 വയസുകാരി മരിച്ചു - 12 വയസ്സുകാരിക്ക് ഹൃദയാഘാതം
12 year old Girl died of heart attack : സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടറില്ലാത്തതിനാലാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനാകാതിരുന്നതെന്ന് പഞ്ചായത്ത് അംഗം
Published : Dec 21, 2023, 8:21 AM IST
സ്‌കൂളിന് അടുത്തെത്തിയപ്പോള്‍ കുഴഞ്ഞുവീണു. സഹപാഠികളും നാട്ടുകാരും ചേർന്ന് സൃഷ്‌ടിയെ ഉടൻ തന്നെ സ്‌കൂളിന് മുന്നിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാൽ അവിടെ ഡോക്‌ടറില്ലായിരുന്നു. തുടര്‍ന്ന് കുട്ടിയെ മുഡിഗെരെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെൺകുട്ടി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് മുഡിഗെരെ ആശുപത്രിയിലെ ഡോക്‌ടർമാർ അറിയിച്ചു.
'പരിശീലനം നടക്കുന്നുണ്ടെന്ന് പറഞ്ഞ് 20 ദിവസമായി ഡോക്‌ടർമാർ ഇവിടുത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വരുന്നില്ല. താലൂക്ക് മെഡിക്കൽ ഓഫീസർ ഇവിടെ സേവനത്തിനായി മറ്റൊരു ഡോക്‌ടറെ അയച്ചിട്ടുമില്ല. ഇവിടെ ഡോക്‌ടർ ഉണ്ടായിരുന്നെങ്കിൽ 12 വയസുകാരിയുടെ ജീവൻ രക്ഷിക്കാമായിരുന്നു'- ജോഗന്നകെരെ ഗ്രാമപഞ്ചായത്ത് അംഗം വിക്രം പറഞ്ഞു.