കേരളം

kerala

ETV Bharat / bharat

Rajya Sabha MPs suspension: എളമരം കരീം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 രാജ്യസഭ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍ - മോശം പെരുമാറ്റം എംപിമാര്‍ സസ്‌പെന്‍ഷനില്‍

Rajyasabha MPs suspension: വര്‍ഷകാല സമ്മേളനത്തില്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് നടപടി. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് സസ്‌പെന്‍ഷന്‍.

Rajya Sabha MPs suspension  opposition mp suspension from rajya sabha  elamaram kareem suspended  unruly behaviour mp suspension  എളമരം കരീമിനെ സസ്‌പെന്‍ഡ് ചെയ്‌തു  12 രാജ്യസഭ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍  മോശം പെരുമാറ്റം എംപിമാര്‍ സസ്‌പെന്‍ഷനില്‍  ബിനോയ് വിശ്വം സസ്‌പെന്‍ഷന്‍
Rajyasabha MPs suspension: എളമരം കരീം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 രാജ്യസഭ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

By

Published : Nov 29, 2021, 4:38 PM IST

ന്യൂഡല്‍ഹി: എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തെ 12 രാജ്യസഭ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് നടപടി. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് സസ്‌പെന്‍ഷന്‍.

ആഗസ്റ്റ് 11ന് വര്‍ഷകാല സമ്മേളനത്തിന്‍റെ അവസാന ദിവസം സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ അക്രമാസക്തമായ പെരുമാറ്റത്തിലൂടെയും മനപൂര്‍വമുള്ള ആക്രമണത്തിലൂടെയും എംപിമാർ സഭയുടെ അന്തസിനെ കളങ്കപ്പെടുത്തിയെന്ന് സസ്പെൻഷൻ നോട്ടീസിൽ പറയുന്നു.

കോണ്‍ഗ്രസിന്‍റെ ആറ് എംപിമാര്‍, തൃണമൂല്‍ കോണ്‍ഗ്രസിന്‍റേയും ശിവസേനയുടേയും രണ്ട് എംപിമാര്‍ വീതവും സിപിഎമ്മിന്‍റേയും സിപിഐയുടേയും ഓരോ എംപിമാരെയുമാണ് സസ്‌പെന്‍ഡ് ചെയ്‌തത്.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍

  1. എളമരം കരീം (സിപിഎം)
  2. ഫൂലോ ദേവി നേതാം (കോണ്‍ഗ്രസ്)
  3. ഛയാ വര്‍മ (കോണ്‍ഗ്രസ്)
  4. റിപുന്‍ ബോറ (കോണ്‍ഗ്രസ്)
  5. ബിനോയ് വിശ്വം (സിപിഐ)
  6. രാജാമണി പട്ടേല്‍ (കോണ്‍ഗ്രസ്)
  7. ഡോല സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്)
  8. ശാന്ത ഛേത്രി (തൃണമൂല്‍ കോണ്‍ഗ്രസ്)
  9. സയിദ് നസീര്‍ ഹുസൈന്‍ (കോണ്‍ഗ്രസ്)
  10. പ്രിയങ്ക ചതുര്‍വേദി (ശിവസേന)
  11. അനില്‍ ദേശായി (ശിവസേന)
  12. അഖിലേഷ് പ്രസാദ് സിങ് (കോണ്‍ഗ്രസ്)

Also read: Bill To Cancel Farm Laws: കാര്‍ഷിക നിയമം അസാധുവാക്കൽ ബില്‍ പാര്‍ലമെന്‍റില്‍ പാസായി

ABOUT THE AUTHOR

...view details