ഷില്ലോങ് :12Congress MLA's join TMCകോൺഗ്രസിന് വീണ്ടും തിരിച്ചടി. മേഘാലയയില്‍ മുന്‍ മുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസിന്‍റെ 12 എംഎല്‍എമാര്‍ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ജനങ്ങളോടും സംസ്ഥാനത്തോടും രാഷ്ട്രത്തോടും ഉള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനായാണ് കൂടുമാറ്റമെന്ന് മുന്‍ മുഖ്യമന്ത്രി മുകുൾ സാഗ്മ പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിക്ക് 17 എംഎല്‍എമാരാണുള്ളത്.
മേഘാലയയിൽ മുന്‍ മുഖ്യമന്ത്രിയടക്കം കോൺഗ്രസ് വിട്ട് 12 എംഎൽഎമാർ ; കൂടുമാറ്റം തൃണമൂലിലേക്ക് - മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാഗ്മ
12 Congress MLAs join TMC | എംഎൽഎമാരുടെ കൂട്ടരാജി വടക്ക് കിഴക്കൻ സംസ്ഥാനത്ത് പാർട്ടിക്ക് കനത്ത പ്രഹരമായി
മേഘാലയയിൽ നിന്നും കോൺഗ്രസ് വിട്ട് 12 എംഎൽഎമാർ; കൂടുമാറ്റം തൃണമൂലിലേക്ക്
രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിൽ നിന്നും എംഎൽഎമാർ കൂട്ടത്തോടെ രാജി വയ്ക്കുന്നത് വടക്ക്-കിഴക്കൻ സംസ്ഥാനത്ത് പാർട്ടിക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. തൃണമൂലിൽ ചേർന്ന എംഎൽഎമാരുടെ ലിസ്റ്റ് സ്‌പീക്കർ മെത്ബ ലിംഗ്‌ദോയ്ക്ക് കൈമാറി.
ബംഗാളിന് പുറത്ത് പാർട്ടിയുടെ പ്രാതിനിധ്യം വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന മമത ബാനർജിക്ക് മേഘാലയയിൽ നിന്നും പാർട്ടിയിലേക്ക് കൂടുതൽ പേർ വരുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.