കൊവിഡ് വാക്സിന്‍ സ്വീകരിച്ച് 118 വയസുകാരി ചരിത്രം സൃഷ്ടിച്ചു - കൊവിഡ്
സാഗർ ജില്ലയിലെ സർദാർപൂർ ഗ്രാമത്തിൽ താമസിക്കുന്ന 118 കാരിയായ തുൾസബായ് ആണ് വാക്സിന്‍ സ്വീകരിച്ചത്.
സാഗര്‍:മധ്യപ്രദേശിലെ സാഗർ ജില്ലയിൽ 118കാരി കൊവിഡ് വാക്സിന്‍ സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ചു. സാഗർ ജില്ലാ മജിസ്‌ട്രേറ്റ് ദീപക് സിംഗ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സാഗർ ജില്ലയിലെ സർദാർപൂർ ഗ്രാമത്തിൽ താമസിക്കുന്ന 118 കാരിയായ തുൾസബായ് ആണ് വാക്സിന്‍ സ്വീകരിച്ചത്. അങ്ങനെ രാജ്യത്തെ വാക്സിന്‍ എടുത്ത ഏറ്റവും പ്രായം കൂടിയ സ്ത്രീയായി അവര്‍ മാറി. എല്ലാവരും മടിക്കാതെ കുത്തിവെപ്പെടുക്കണമെന്ന് വാക്സിന്‍ സ്വീകരിച്ച ശേഷം തുള്‍സബായ് പറഞ്ഞു. ആധാര്‍ കാര്‍ഡ് പ്രകാരം അവരുടെ ജനനതീയതി 1903 ജനുവരി ഒന്നാണ്.