നാഗ്പൂര്‍ : മഹാരാഷ്ട്രയിലെ വാഷിം ജില്ലയില്‍ 3.45 കോടിയുടെ കഞ്ചാവ് പിടികൂടി. ഹിങ്കോളി റിസോഡ് റോഡില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് 1.150 ടണ്‍ കഞ്ചാവ് കണ്ടെടുത്തത്. ലഹരി വസ്തു വലിയ അളവില്‍ ട്രക്കില്‍ കടത്തുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നും കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് വാഷിം എസ്.പി ബച്ചച്ചന്‍ സിങ് പറഞ്ഞു.
3.45 കോടിയുടെ കഞ്ചാവ് പിടികൂടി പൊലീസ് ; കണ്ടെടുത്തത് 1.150 ടണ്‍ - കഞ്ചാവ്
ഹിങ്കോളി റിസോഡ് റോഡില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് 1.150 ടണ്‍ കഞ്ചാവ് പിടിച്ചെടുത്തത്
മഹാരാഷ്ട്രയില്‍ 3.45 കോടിയുടെ കഞ്ചാവ് പിടികൂടി
Also Read: ബംഗാളില്‍ യുവ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു; പിന്നില്‍ തൃണമൂല്‍ ഗുണ്ടകളെന്ന് ബിജെപി
കോഴിത്തീറ്റക്ക് അകത്ത് സൂക്ഷിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ്. നാല് പേരെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു.