ഡിസ്പൂർ: ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയ 11 യുവാക്കളെ അസം പൊലീസ് അറസ്റ്റ് ചെയ്തു. അസമിന്‍റെ തലസ്ഥാന നഗരമായ ഗുവാഹത്തിക്ക് സമീപമുള്ള അസറയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ലോകപ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇവർ വ്യാജ സൈനികരായി കാവൽ നിൽക്കുകയായിരുന്നു.
സൈനികരായി ആൾമാറാട്ടം നടത്തിയ 11 പേരെ അറസ്റ്റ് ചെയ്തു - 11 Youths nabbed for impersonating
ലോകപ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇവർ വ്യാജ സൈനികരായി കാവൽ നിൽക്കുകയായിരുന്നു.

ആർമി
ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ധീമൻ കൃഷ്ണ എന്ന ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇവരോട് സൈനികരുടെ വേഷം ധരിക്കാൻ ആവശ്യപ്പെട്ടതെന്ന് ഇവർ മൊഴിനൽകി. ഇന്ത്യൻ സൈന്യത്തിൽ സിവിൽ സോൾജിയർ പദവിയിൽ നിയമിതരാണെന്ന് ധീമൻ കൃഷ്ണ പറഞ്ഞതായും ഇവർ മൊഴി നല്‍കി .