റായ്‌പൂർ :ഛത്തീസ്‌ഗഡിലെസുക്‌മയിൽ 11 നക്‌സലുകൾ കീഴടങ്ങി. ഒമ്പത് പുരുഷന്മാരും രണ്ട് സ്‌ത്രീകളുമാണ് കീഴടങ്ങിയതെന്ന് പൊലീസ് അറിയിച്ചു. നക്‌സലുകള്‍ കൂടുതലുള്ള ഗാദിരാസ് പ്രദേശത്തുള്ളവരാണ് കീഴടങ്ങിയതെന്നും മാവോയിസ്റ്റ് പ്രത്യയശാസ്‌ത്രത്തിൽ നിരാശ പ്രകടിപ്പിച്ചാണ് ഇവരുടെ നടപടിയെന്നും സുക്‌മ പൊലീസ് സൂപ്രണ്ട് സുനിൽ ശർമ പറഞ്ഞു.
ഛത്തീസ്‌ഗഡിലെ സുക്‌മയിൽ 11 നക്‌സലുകൾ കീഴടങ്ങി - 11 naxal surrendered news
നക്‌സലുകളായ ഒമ്പത് പുരുഷന്മാരും രണ്ട് സ്‌ത്രീകളുമാണ് പൊലീസിൽ കീഴടങ്ങിയത്

ചത്തീസ്‌ഗഢിലെ സുക്‌മയിൽ 11 നക്‌സലുകൾ കീഴടങ്ങി
ALSO READ:അമരീന്ദര്‍ ബിജെപിയിലേക്ക് ? ; അമിത് ഷായെ വസതിയിലെത്തി കണ്ടു
ജില്ല പൊലീസ് നടത്തുന്ന പുനരധിവാസ ക്യാമ്പയിൻ മതിപ്പുളവാക്കുന്നതാണെന്നും അക്രമത്തിന്‍റെ പാത ഉപേക്ഷിക്കാനായി അവരെ ഇത് പ്രേരിപ്പിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ഈ കേഡർമാർക്കെതിരെ വാറണ്ട് നിലവിലുണ്ട്. സർക്കാരിന്‍റെ പുനരധിവാസ നയ പ്രകാരം അവർക്ക് ഉടനടി സഹായവും സൗകര്യങ്ങളും നൽകുമെന്നും ശർമ വ്യക്തമാക്കി.