വിശാഖപട്ടണം:ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് പ്രായപൂർത്തിയാകാത്ത ഒഡീഷ സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 11 പേർ പിടിയിൽ(11 Men Arrested for Raping Migrant Minor Girl). പലപ്പോഴായി കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചവരെയാണ് വിശാഖപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് പിന്നാലെ കുട്ടിയെ കാണാതായിരുന്നു. കാണാതായ കേസ് അന്വേഷണത്തിനിടെ കുട്ടിയെ കണ്ടെത്തിയതോടെയാണ് പീഡന കഥ പുറത്തറിയുന്നത്.
ഇക്കഴിഞ്ഞ ഡിസംബർ 17 നാണ് പെൺകുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുടെ ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന തൻ്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ജാർഖണ്ഡ് സ്വദേശിയാണ് ഈ സംഭവത്തിലെ പ്രതി. മുൻപരിചയത്തിന്റെ പുറത്താണ് കുട്ടിയെ ഇയാൾ മുറിയിലേക്ക് കൊണ്ടുപോയത്. ആദ്യ പീഡനത്തിന് ശേഷം തൻ്റെ ഒരു സുഹൃത്തിനും ഇയാൾ കുട്ടിയെ കാഴ്ചവച്ചു.
അവിടെനിന്ന് രക്ഷപെട്ടതിന് പിന്നാലെ മാനസിക സംഘർഷത്തിലായ പെൺകുട്ടി ജീവനൊടുക്കാൻ വിശാഖപട്ടണത്തെ ആർകെ ബീച്ചിലേക്ക് പോയി. അവിടെവച്ച് കുട്ടി ഫോട്ടോഗ്രാഫറായ നാട്ടുകാരനെ കണ്ടുമുട്ടി. തൻ്റെ അവസ്ഥ അയാളോട് പറഞ്ഞ കുട്ടിയെ രക്ഷിക്കാനെന്ന വ്യാജേന ഇയാൾ ഒരു ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കി.