കേരളം

kerala

ETV Bharat / bharat

Operation Ganga | ഞായറാഴ്‌ച 11 വിമാനങ്ങള്‍ ; 2,200ലേറെ പേരെത്തും - civil aviation ministry latest

ശനിയാഴ്‌ച 15 വിമാനങ്ങളിലായി ഏകദേശം 3,000 ഇന്ത്യക്കാരെ തിരികെയെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

ഓപ്പറേഷന്‍ ഗംഗ  യുക്രൈന്‍ രക്ഷാദൗത്യം  ഇന്ത്യക്കാരെ തിരികെയെത്തിക്കല്‍  സിവില്‍ ഏവിയേഷന്‍ മന്ത്രാലയം  operation ganga latest  indian evacuation in ukraine  civil aviation ministry latest  യുക്രൈന്‍ വിമാന സര്‍വീസ്
ഓപ്പറേഷന്‍ ഗംഗ: നാളെ പതിനൊന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും

By

Published : Mar 5, 2022, 7:41 PM IST

ന്യൂഡല്‍ഹി: രക്ഷാദൗത്യത്തിന്‍റെ ഭാഗമായി 11 വിമാനങ്ങള്‍ ഞായറാഴ്‌ച സര്‍വീസ് നടത്തും. യുക്രൈന്‍റെ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് 2,200ലധികം ഇന്ത്യക്കാരെയെത്തിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. ശനിയാഴ്‌ച 15 വിമാനങ്ങളിലായി ഏകദേശം 3,000 ഇന്ത്യക്കാരെ തിരികെയെത്തിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 12 പ്രത്യേക യാത്രാവിമാനങ്ങളും വ്യോമസേനയുടെ മൂന്ന് വിമാനങ്ങളും ഉൾപ്പെടുന്നു.

യുക്രൈനിലെ റഷ്യയുടെ സൈനിക നീക്കത്തെ തുടര്‍ന്ന് ഫെബ്രുവരി 24 മുതൽ യുക്രൈന്‍ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണ്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരരെ അയൽരാജ്യങ്ങളായ റൊമേനിയ, ഹംഗറി, സ്ലൊവാക്യ, പോളണ്ട് എന്നിവിടങ്ങളിലൂടെയാണ് തിരികെയെത്തിക്കുന്നത്.

Also read: റൊമാനിയയില്‍ നിന്ന് ഇതുവരെ എത്തിച്ചത് 5,245 ഇന്ത്യക്കാരെ

വിദേശകാര്യ മന്ത്രാലയം സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി ചേർന്നാണ് യുക്രൈൻ രക്ഷാദൗത്യം നടത്തുന്നത്. ഹർദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ സിങ് എന്നീ മന്ത്രിമാരാണ് രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്.

ABOUT THE AUTHOR

...view details