ചമോലി(ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിൽ 700 മീറ്റർ താഴ്‌യുള്ള തോട്ടിലേക്ക് വാഹനം മറിഞ്ഞ് 11 മരണം. ചമോലി ജില്ലയിലെ ഉർഗം-പള്ള റോഡിൽ വെള്ളിയാഴ്‌ച വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. 16 യാത്രക്കാരുമായി വന്ന ടാറ്റ സുമോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ മറ്റ് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്തരാഖണ്ഡില്‍ വാഹനം തോട്ടിലേക്ക് മറിഞ്ഞു; 11 യാത്രക്കാര്‍ മരിച്ചു - Uttarakhand latest news
മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു
അപകടത്തെക്കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നിർദേശം നൽകി. കൂടാതെ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
പ്രദേശത്ത് രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന, പൊലീസ് സൂപ്രണ്ട് പ്രമേന്ദ്ര ഡോബൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്. അതേസമയം പ്രദേശത്തെ ഇരുട്ടും വാഹനം മറിഞ്ഞ തോട്ടിന്‍റെ ആഴവും രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.