കൊവിഡ് വാക്സിന്‍ സ്വീകരിച്ച് 107കാരി മക്കിന ഖാറ്റൂൺ - ഛാര്‍ഖണ്ഡ്
ജില്ലയില്‍ ആദ്യമായാണ് 100 വയസിന് മുകളിലുള്ളയാള്‍ വാക്സിന്‍ സ്വീകരിക്കുന്നത്

റാഞ്ചി: കൊവിഡ് വാക്സിന്‍ സ്വീകരിച്ച് 107കാരി മക്കിന ഖാറ്റൂണ്‍. ജാര്‍ഖണ്ഡിലെ കൊഡേര്‍മ ജില്ലയിലാണ് മക്കിന ഖാറ്റൂണ്‍ വാക്‌സിന്‍ സ്വീകരിച്ചത്. ബോജ്‌പൂര്‍ ഗ്രാമത്തിലെ താമസക്കാരിയായ മക്കിന മര്‍ക്കാച്ചോയിലെ ഹെല്‍ത്ത് സെന്‍ററിലാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് സിവില്‍ സര്‍ജന്‍ ഡോ. എ.ബി പ്രസാദ് പറഞ്ഞു. കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം അരമണിക്കൂര്‍ ഇവരെ നിരീക്ഷണത്തിന് വിധേയയാക്കി. ജില്ലയില്‍ 100 വയസിന് മുകളിലുള്ളയാള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് ആദ്യമായാണെന്നും ഡോ. എ.ബി പ്രസാദ് പറഞ്ഞു. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് മക്കിന ഖാറ്റൂണ്‍ പറഞ്ഞു.