ജയ്‌പൂർ:രാജസ്ഥാനിലെ ചനാന ദമ്മിൽ 106 വയസുകാരി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ചനാന ദം സ്വദേശിനി സർജീത് കൗറാണ് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്. കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിൽ അഭിമാനമുണ്ടെന്നും എല്ലാവരും വാക്‌സിനെടുക്കണമെന്നും സർജീത് കൗർ പറഞ്ഞു. ചനാന ദമ്മിലെ പ്രൈമറി ഹെൽത്ത് സെന്‍ററിൽ വച്ചാണ് സർജീത് കൗർ വാക്‌സിൻ സ്വീകരിച്ചത്.
രാജസ്ഥാനിൽ 106 വയസുകാരി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു - കൊവിഡ് വാക്‌സിൻ
കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിൽ അഭിമാനമുണ്ടെന്നും എല്ലാവരും വാക്‌സിനെടുക്കണമെന്നും സർജീത് കൗർ പറഞ്ഞു

രാജസ്ഥാനിൽ 106 വയസുകാരി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിലെ വർധനവ് മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ രാജ്യത്ത് ആശങ്ക ഉയർത്തുന്നത് മഹാരാഷ്‌ട്രയിലെയും കേരളത്തിലെയും കൊവിഡ് കേസുകളാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോർട്ടനുസരിച്ച് 24 മണിക്കൂറിനുള്ളിൽ 14,989 പേർക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.