മുംബൈ: കൊവിഡിനെ അതിജീവിച്ച് 103കാരൻ. പൽഘറിലെ വീരേന്ദ്രനഗർ സ്വദേശിയായ ഷംറാവു ഇംഗ്ലിയാണ് കൊവിഡിനെ തോൽപ്പിച്ച് സുഖം പ്രാപിച്ചത്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഷംറാവുവിനെ പൽഘർ റൂറൽ ആശുപത്രിയിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ചികിത്സയോട് നന്നായി പ്രതികരിച്ച ഇദ്ദേഹം കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം വെള്ളിയാഴ്ച ആശുപത്രി വിട്ടു. പൽഘർ ജില്ല കലക്ടർ ഡോ. മാനിക് ഗുർസൽ ഷംറാവുവിന് പുഷ്പങ്ങൾ നൽകി അഭിനന്ദിച്ചു.
കൊവിഡിനെ അതിജീവിച്ച് 103കാരൻ
പൽഘറിലെ വീരേന്ദ്രനഗർ സ്വദേശിയായ ഷംറാവു ഇംഗ്ലിയാണ് കൊവിഡിനെ തോൽപ്പിച്ച് സുഖം പ്രാപിച്ചത്
കൊവിഡിനെ അതിജീവിച്ച് 103കാരൻ