ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്ന് ആയിരം വര്‍ഷം പഴക്കമുള്ള ശിവലിംഗം കണ്ടെടുത്തു. അരുളാനന്ദയിലുള്ള സാമിയപ്പന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് ഏകദേശം 500 കോടി രൂപ വിലമതിയ്ക്കുന്ന മരതകത്തില്‍ തീര്‍ത്ത ശിവലിംഗം പിടിച്ചെടുത്തത്.
വിഗ്രഹം തഞ്ചാവൂരിലുണ്ടെന്ന് വിഗ്രഹക്കടത്ത് തടയല്‍ സംഘത്തിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 30ന് നടത്തിയ പരിശോധനയിലാണ് ശിവലിംഗം കണ്ടെടുത്തത്. പുരാതന ശിവ ലിംഗമാണ് പിടിച്ചെടുത്തതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എഡിജിപി ജയന്ത് മുരളി അറിയിച്ചു.
തഞ്ചാവൂരില്‍ 1,000 വര്‍ഷം പഴക്കമുള്ള മരതക വിഗ്രഹം കണ്ടെത്തി Also read: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണ റണാവത്ത്
2016ല്‍ നാഗപട്ടണം ജില്ലയിലെ തിരുക്കവലയിലുള്ള ബ്രഹ്മപുരിശ്വരര്‍ ക്ഷേത്രത്തില്‍ നിന്നാണ് മരതക ശിവലിംഗം കാണാതായത്. തെളിവുകള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് എഡിജിപി കൂട്ടിച്ചേര്‍ത്തു.
തിരുവാരൂര്‍, വേദാരണ്യം, തിരുക്കവല, തിരുക്കരവാസല്‍, തിരുനല്ലൂര്‍, നാഗപട്ടണം, തിരുവായ്‌മൂര്‍ എന്നിങ്ങനെ തഞ്ചാവൂരില്‍ സ്ഥിതി ചെയ്യുന്ന ഏഴ് ശിവക്ഷേത്രങ്ങളിലാണ് മരതകത്തില്‍ തീര്‍ത്ത ശിവലിംഗമുള്ളത്. ചോള സാമാജ്ര്യത്തിന്‍റെ ചക്രവര്‍ത്തിയായിരുന്ന മുസുകുന്ത ദാനം ചെയ്‌തതാണ് ഇവ.