ചെന്നൈ:50 വർഷത്തിനിടെ തമിഴ്‌നാട്ടിൽ നിന്ന് അപ്രത്യക്ഷമായത് ആയിരത്തോളം ജല സ്രോതസുകളെന്ന് റിപ്പോർട്ട്. മുൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ എ വീരപ്പൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. ഏകദേശം ആയിരത്തോളം ജല സ്രോതസുകളാണ് അപ്രതൃക്ഷമായത്. അനധികൃത കൈയ്യേറ്റവും കെട്ടിട നിർമാണവുമാണ് ജല സ്രോതസുകളുടെ എണ്ണം കുറയാൻ കാരണമായി റിപ്പോർട്ടിലുള്ളത്.
50 വർഷത്തിനിടെ തമിഴ്‌നാട്ടിൽ നിന്ന് അപ്രത്യക്ഷമായത് ആയിരത്തോളം ജല സ്രോതസുകൾ
അനധികൃത കൈയ്യേറ്റവും കെട്ടിട നിർമാണവുമാണ് ജല സ്രോതസുകളുടെ എണ്ണം കുറയാൻ കാരണമായി റിപ്പോർട്ടിലുള്ളത്. മുൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ എ വീരപ്പൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്.
50 വർഷം മുമ്പ് 39,202 തടാകങ്ങളും അരുവികളും തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിൻ്റെ മൊത്തം സംഭരണ ശേഷി 390 ടിഎംസി ആയിരുന്നു. ഇത് ക്രമേണ ഇത് 250 ടിഎംസി ആയി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം കൈയ്യേറ്റങ്ങൾ സംസ്ഥാനത്തെ കർഷകരെയാണ് ബാധിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം സെംബരംബാക്കം, പൂണ്ടി, മധുരാന്തം, പുജാൽ തടാകങ്ങൾ ഉൾപ്പെടെ സംരക്ഷിക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നും. ജലാശയങ്ങളെ സംരക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മുൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ എ വീരപ്പൻ പറഞ്ഞു. ജലാശയങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് വിദ്യാർഥികളെയും ജനങ്ങളെയും ബോധവൽകരിക്കണമെന്ന് തൃച്ചി എക്‌സിക്യൂട്ടീവ് പ്രസിഡൻ്റ് കെസി നീലമേഘം പറഞ്ഞു.